Breaking News

ഭൂമിയെ തീഗോളമാക്കാൻ ശേഷിയുള്ള കരുത്തുള‌ള സൗര കൊടുങ്കാറ്റ് വരുന്നു: ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി നാസ ഗവേഷകര്‍

പുറത്തിറങ്ങുമ്ബോള്‍ സൂര്യതാപമേല്‍ക്കുകയും തളര്‍ന്നു വീഴുന്നതും മരിക്കുന്നതും ഈയടുത്തകാലത്ത് നാം കുടുതലായി കാണാറുള്ളത്. മനുഷ്യനു മാത്രമല്ല, ഭൂമിയിലെ സകല ജീവജാലങ്ങളും ഇതു ദോഷമായി ബാധിക്കുന്നുണ്ട്.

എന്നാല്‍ അടുത്ത വര്‍ഷങ്ങളിലൊക്കെയായി ഇതിലും വലിയ അപകടങ്ങള്‍ ഭൂമിക്ക് നേരിടേണ്ടി വരുമെന്നാണ് നാസ മുന്നറിയിപ്പ് നല്‍കുന്നു. സൂര്യനിലുണ്ടാകുന്ന മാറ്റങ്ങളും സൗര കൊടുങ്കാറ്റുകളും വലിയ മുന്നറിയിപ്പാണ് ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നല്‍കുന്നത്.

19 സൗര ജ്വാലകള്‍ അഥവാ കൊടുങ്കാറ്റുകള്‍ കൊണ്ടുള്ള ദോഷഭലങ്ങള്‍ ഭൂമിയിലുണ്ടായി. ഒപ്പം പതിനൊന്ന് സണ്‍സ്‌പോട്ടുകളും ഇതേ കാലയളവില്‍ ദൃശ്യമായതും വലിയ മുന്നറിയിപ്പാണ്. കഴിഞ്ഞ ഓഗസ്റ്റ് 17നുണ്ടായ സൗര കൊടുങ്കാറ്റിനെക്കുറിച്ച്‌ നാസ പല പഠനങ്ങളും നടത്തിയിരിന്നു. ഇപ്പാള്‍ ഉണ്ടായതിനെക്കാള്‍ പതിന്മടങ്ങ് സോളാര്‍ സ്പോട്ടുകളും സൗര കൊടുങ്കാറ്റുകളും ഇനിയുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യനില്‍ നിന്നും സൗര വാതകങ്ങളും പ്ലാസ്മയും അടക്കം പുറത്തേക്ക് വരുന്ന പ്രതിഭാസമായ കൊറോണല്‍ മാസ് ഇജക്ഷന്റെ സാധാരണ ഗതിയിലുള്ള വേഗം സെക്കന്‍ഡില്‍ 400 കിലോമീറ്റര്‍ എന്ന നിരക്കിലാണ്. ഇത് ശക്തിയോടെ വന്നാല്‍ ഭൂമിയെ ഇല്ലാതാക്കാന്‍ പ്രാപ്തമാണെന്നാണ് യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നത്.

എന്നാല്‍ ഇത് അടുക്കുന്തോറും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും അടുത്ത കൊറോണല്‍ ഇജക്ഷന്‍ അറിയാതെ ഇതിനുള്ള മുന്‍കരുതലുകള്‍ എടുക്കാനുമാവില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …