Breaking News

ഓണ്‍ലൈന്‍ ഗെയിം‍: ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി കളിച്ച് കളഞ്ഞത് മൂന്നു ലക്ഷം രൂപ; വിദ്യാര്‍ഥി പണം എടുത്തത് അമ്മയുടെ അക്കൗണ്ടില്‍ നിന്ന…

ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയില്‍ നടത്തിയ

അന്വേഷണത്തിലാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.  ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ ഗെയിം കളിച്ച്‌ കളഞ്ഞത്.

എസ്.പി.യുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയര്‍ എന്ന ഗെയിം

കളിച്ച്‌ കുട്ടിയാണ് പണം കളഞ്ഞതെന്ന് മനസ്സിലായത്. ഗെയിം ലഹരിയിലായ വിദ്യാര്‍ഥി 40 രൂപ മുതല്‍ നാലായിരം രൂപ വരെ ഒരു സമയം ചാര്‍ജ് ചെയ്താണ് കളിച്ചുകൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം

ചാര്‍ജ് ചെയ്തിട്ടുണ്ട്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടില്‍ നിന്നു പോയതായി അറിഞ്ഞത്. സംഭവം മാതാപിതാക്കള്‍ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …