Breaking News

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നതിനാൽ സിനിമാ, സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു, സംസ്ഥാനത്ത് ഇന്ന് നാല്പത്തിനായിരത്തിന് അടുത്താണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയന്ത്രണം കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും നാലാം തീയതി മുതല്‍ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണം ഏ‍ര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഉണ്ടാകുമെന്നും വിശദാംശം പിന്നീട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണമെന്നും

സാമൂഹ്യ അക്കലം പാലിക്കാന്‍ കഴിയാത്ത മറ്റ് പരിപാടികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …