Breaking News

പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു…

പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതരമായ പൊള്ളല്‍. തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശി മാരിമുത്തുവിനാണ് (33) പൊള്ളലേറ്റത്. മൂന്നുനില കെട്ടിടത്തിന് മുകളിലെ ജോലിക്കിടയില്‍ 220 കെവി ടവര്‍ലൈനില്‍ നിന്നുള്ള അമിത വൈദ്യുതി പ്രവാഹത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

മാരിമുത്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് മാരിമുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ ഒരു വ്യക്തിയുടെ കെട്ടിടത്തിന് മുകളിലാണ് അപകടം നടന്നത്. ഇവിടെ കെട്ടിക്കിടന്നിരുന്ന വെള്ളം തട്ടിത്തെറിപ്പിച്ചപ്പോള്‍ 220 കെവി ലൈനില്‍ വീണതാകാം അപകടകാരണമെന്ന് കെ എസ് ഇ ബി ജീവനക്കാര്‍ പറഞ്ഞു.

പ്ലംബിംഗ് ജോലികള്‍ ചെയ്യുന്നതിന് വേണ്ടിയാണ് മാരിമുത്തു കെട്ടിടത്തിന് മുകളില്‍ കയറിയതെന്ന് പറയുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പലവീടുകളിലെയും വൈദ്യുതോപകരണങ്ങള്‍ നശിച്ചുവെന്നും സമീപവാസികള്‍ പറഞ്ഞു. അമിത വൈദ്യുതി പ്രവാഹത്തില്‍ കെട്ടിടത്തിന്റെ കൈവരിയുടെ കോണ്‍ക്രീറ്റിന്റെ ഒരുഭാഗം തകര്‍ന്നു വീണു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …