Breaking News

ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്

ആഗോള ശതകോടീശ്വര പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളർ ആസ്തിയുമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാമതെത്തിയ മസ്ക്കിന് 2023ൽ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിൻ്റെ വർധനയുണ്ടായി. 18,500 കോടി ഡോളർ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെർണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. ആമസോണിന്‍റെ ജെഫ് ബിസോസ് 11700 കോടി ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്.

ടെസ്ലയുടെ ഓഹരി വില വർദ്ധിച്ചതിനാലാണ് മസ്കിന്‍റെ ആസ്തി വർദ്ധിച്ചത്. നിലവിൽ ടെസ്ലയിൽ മസ്കിന് 13 ശതമാനം ഓഹരിയുണ്ട്. 2022 ൽ മസ്ക് കൂടുതൽ കാലം പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. ഒക്ടോബറിൽ സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്ററിനെ ടെസ്ല ഏറ്റെടുത്തപ്പോൾ, ടെസ്ലയുടെ ഓഹരി വിലയിലെ ഇടിവ് മസ്കിന് ഒന്നാം സ്ഥാനം നഷ്ടപ്പെടാൻ കാരണമായി. ഒക്ടോബർ മുതൽ ബെർണാഡ് അര്‍നോയായിരുന്നു പട്ടികയിൽ ഒന്നാമത്.

8110 കോടി ഡോളർ (6.72 ലക്ഷം കോടി രൂപ) ആസ്തിയുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി പത്താം സ്ഥാനത്താണ്. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ഗൗതം അദാനി 3770 കോടി ഡോളർ (3.12 ലക്ഷം കോടി രൂപ) ആസ്തിയോടെ 32-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനിയുടെ ആസ്തിയിൽ ഈ വർഷം 8280 കോടി ഡോളറിൻ്റെ (6.86 ലക്ഷം കോടി രൂപ) കുറവുണ്ടായി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …