Breaking News

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് : ഐസിസിയെ വിമര്‍ശിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി

ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കൊഹ്‌ലി പറഞ്ഞു.

മൂന്ന് ടെസ്റ്റുകളെങ്കിലും അടങ്ങിയ ഒരു പരമ്ബര നടത്തിയാവണം ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഒന്നാമതായി, ഒരു ടെസ്റ്റ് കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല.

ഒരു ടെസ്റ്റ് പരമ്ബര ആയിരുന്നെങ്കില്‍ മൂന്ന് മത്സരങ്ങള്‍ കൊണ്ട് കുറച്ചുകൂടി മികച്ച പോരാട്ടം കാണാന്‍ കഴിഞ്ഞേനെ. ചിലപ്പോള്‍ ഒരു ടീം തിരികെ വരികയോ മറ്റ് ചിലപ്പോള്‍ ഒരു ടീം മറ്റേ ടീമിനെ തകര്‍ത്തെറിയുകയോ

ചെയ്തേക്കാം. രണ്ട് ദിവസത്തെ മത്സരം കൊണ്ട് നിങ്ങളെ ഒരു മികച്ച ടെസ്റ്റ് ടീമല്ലെന്ന് പറയുന്നത് ഞാന്‍ വിശ്വസിക്കുന്നില്ല.’- കൊഹ്‌ലി പറഞ്ഞു. രണ്ടു ദിവസം പൂര്‍ണമായും മൂന്ന് ദിവസം

ഭാഗികമായും മഴ തടസപ്പെടുത്തിയ പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനൊടുവില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് കിവീസിന്റെ കിരീട ധാരണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …