Breaking News

കേരളത്തിലും ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് ; റിപ്പോര്‍ട്ട് പുറത്ത്…

കേരളത്തിലെ പല ജില്ലകളിലും ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പല ജില്ലകളിലും എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് കോവിഡ് ജനിതക വ്യതിയാനത്തെ

കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍റ് ഇന്‍റ്ഗ്രേറ്റഡ് ബയോളജിയാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ വിനോദ് സ്കറിയയാണ് ഐജിഐബി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള വൈറസുകല്‍ രോഗപ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുള്ളവും

രോഗവ്യാപനം തീവ്രമാക്കാന്‍ സാധിക്കുന്നതുമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം രണ്ട് തവണ വാക്സിന്‍ എടുത്തവരിലും രോഗം വീണ്ടും ഉണ്ടാകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …