Breaking News

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് ലീ​ഡ്; ഇന്ത്യ 165 ന് ഓള്‍ഔട്ട്‌; കിവീസ് 5 വിക്കറ്റ് നഷ്ട്ടത്തില്‍…

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് ലീ​ഡ്. ര​ണ്ടാം ദിവസം ക​ളി​നി​ര്‍​ത്തു​മ്ബോ​ള്‍ കി​വീ​സ് 216/5 എ​ന്ന ശക്തമായ നി​ല​യി​ലാ​ണ്.

എന്നാല്‍ അ​ഞ്ച് വി​ക്ക​റ്റ് ശേ​ഷി​ക്കേ 51 റ​ണ്‍​സി​ന്‍റെ ലീ​ഡ് ന്യൂ​സി​ല​ന്‍​ഡി​നു​ണ്ട്.

ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 165 റ​ണ്‍​സി​ന് ഓള്‍ ഔട്ടായിരുന്നു . 89 റ​ണ്‍​സ് നേ​ടി​യ കെ​യ്ന്‍ വി​ല്യം​സ​ണി​ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി​യാ​ണ് കി​വീ​സി​ന്‍റെ അടിത്തറ. നൂ​റാം ടെ​സ്റ്റ് ക​ളി​ക്കു​ന്ന റോ​സ് ടെ​യ്‌ല​ര്‍ 44 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി.

ക​ളി ​നി​ര്‍​ത്തുമ്പോള്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബി.​ജെ.​വാ​ട്ലിം​ഗ് (14), കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍റ്ഹോം (4) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ഇ​ഷാ​ന്ത് ശ​ര്‍​മ ഇ​ന്ത്യ​യ്ക്കാ​യി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …