Breaking News

കോവിഡ് പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോ​ഗികളെ; ആശങ്ക…

കോവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കോവിഡ് രോ​ഗികളെ കാണാതാകുന്നത് ആശങ്കയേറ്റുന്ന വാർത്തയാണ്.

ബാം​ഗളൂര്‍ ന​ഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ രോ​ഗികളെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നാണ് റവന്യൂ മന്ത്രി പറഞ്ഞത്. ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവായി

കഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു മുങ്ങും. ഇത്തരക്കാരാണ് കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ എന്നാണ് അദ്ദേഹം പറയുന്നത്.

സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരം ആളുകള്‍ ഗുരുതരാവസ്ഥയിലെത്തും വരെ കാത്തുനിന്നിട്ട് ആശുപത്രികളിലെ ഐസിയു കിടക്കകള്‍ക്കായി മുറവിളി കൂട്ടുന്ന

അവസ്ഥയാണു നിലവിലേതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇന്നലെ മാത്രം കര്‍ണാടകയില്‍ 39,047 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ

കോവിഡ് ബാധിതരുടെ എണ്ണം 14.39 ലക്ഷമായി. ബാംഗളൂരുവില്‍ ഇന്ന് 22,596 പേര്‍ക്കാണ് വൈറസ് ബാധ. ഇവിടെ മാത്രം മൂന്ന് ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാമത് കര്‍ണാടകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …