Breaking News

ഇന്ത്യയിലെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കി സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്‌സ്‌ആപ്പിന് കേന്ദ്രത്തിന്റെ കത്ത്

വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമുന്നയിച്ചു കൊണ്ടുള്ള കത്ത് കേന്ദ്ര ഐ ടി വകുപ്പ് വാട്‌സ്‌ആപ്പ് സി ഇ ഒക്ക് അയച്ചു.

നയം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…Read more

ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടക്കം വാട്ട്‌സ്‌ആപ്പ് യൂസറുടെ വിവരങ്ങള്‍ പരസ്യം പോലുള്ള ഉപയോഗത്തിനായി മാതൃകമ്ബനിയായ ഫേസ്ബുക്കിന് കൈമാറുമെന്നും പറയുന്നു.

ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍…Read more

ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഫേയ്‌സ്ബുക്കിന് കൈമാറാനുള്ള വാട്‌സ്‌ആപ്പിന്റെ നീക്കം ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണിയുയര്‍ത്തും. വാട്‌സ്‌ആപ്പിന്റെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.

കമ്ബനിയുടെ പുതുക്കിയ മാറ്റങ്ങള്‍ ഇന്ത്യക്കാരുടെ പരമാധികാരത്തെയും തിരഞ്ഞെടുക്കാനുള്ള അവസരവും സംബന്ധിച്ച്‌ ആശങ്ക സൃഷ്ടിക്കുന്നെന്നും കത്തില്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …