കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷക്ക് ഇന്ന് തുടക്കം. രണ്ടു പേപ്പറുകളിലായിട്ടാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്.
ആദ്യ പരീക്ഷ രാവിലെ 10ന് തുടങ്ങി 12ന് അവസാനിച്ചു. രണ്ടാംഘട്ട പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് നടക്കുക.
കേരളത്തില്‍ മൂന്ന് സ്ട്രീമുകളിലായി 1,534 സെന്ററുകളില്‍ 3,84,000 പേരാണ് പരീക്ഷ എഴുതുന്നത്. പിഎസ് സി ഉദ്യോഗസ്ഥരുടെ കര്‍ശന മേല്‍നോട്ടത്തിലാണ് പരീക്ഷ നടപടികള്‍ നടത്തുന്നത്.
പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞാണ് നിയമനം നല്‍കുക. റാങ്ക് പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കാനാണ് പിഎസ് സിയുടെ തീരുമാനം.