Breaking News

കൊവിഡിനൊപ്പം നിപയും; കരുതലോടെ സംസ്ഥാനത്തെ ആരോഗ്യരംഗം; നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സംസ്കാരം അല്‍പ സമയത്തിനകം…

കൊവിഡ് കേസുകള്‍ക്കൊപ്പം നിപയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കരുതലോടെ സംസ്ഥാനത്തെ ആരോഗ്യരംഗം. കോഴിക്കോട് മരിച്ച 12കാരനാണ് നിപ സ്ഥിരീകരിച്ചത്. 2018 മെയിലാണ് കേരളത്തെ ആശങ്കയിലാക്കി കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചത്.

മുന്നൊരുക്കത്തിലൂടെയും കര്‍ശന നിയന്ത്രണത്തിലൂടെയും നിപയെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സംസ്കാരം അല്പസമയത്തിനകം നടക്കും. കോഴിക്കോട് കണ്ണംപറമ്ബ് ഖബര്‍സ്ഥാനിയിലാണ് സംസ്കാരം.

അതേസമയം, മരിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ബന്ധുക്കളും അയല്‍വാസികളും കൂട്ടുകാരും ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്. കുട്ടിയുടെ വീടിന്റെ പരിസരത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഉന്നതതല യോഗം അല്‍പ സമയത്തിനകം ചേരും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് , മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനായി കോഴിക്കോടെത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …