Breaking News

ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് പിടിപ്പിച്ചു; ആന്ധ്ര ടൂറിസം മന്ത്രി വിവാദത്തിൽ

വിശാഖപട്ടണം: തൊണ്ണൂറുകളിൽ തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന നടിയായിരുന്ന റോജ സിനിമ വിട്ട് ഇപ്പോൾ സജീവ രാഷ്ട്രീയത്തിലാണ്. നിലവിൽ ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് സർക്കാരിൽ ടൂറിസം മന്ത്രിയാണ് റോജ. രാഷ്ട്രീയ എതിരാളികൾക്കെതിരായ പ്രസ്താവനകളിലൂടെ എന്നും വിവാദങ്ങളിൽ പെടുന്ന റോജ ഇപ്പോൾ വീണ്ടും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്.

നാഗേരി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ റോജ ബപട്ല സൂര്യലങ്ക ബീച്ച് സന്ദർശിച്ചിരുന്നു. ഇവിടെ കടലിൽ ഇറങ്ങിയ മന്ത്രി തന്‍റെ ചെരിപ്പുകൾ ഒപ്പമുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ കയ്യിൽ കൊടുക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ അത് കൈയിൽ പിടിക്കുന്നതും കാണാം. ഇതോടെ സോഷ്യൽ മീഡിയയിൽ റോജയ്ക്കെതിരെ വലിയ വിമർശനങ്ങളും ട്രോളുകളും ഉയരുകയാണ്. 

അതേസമയം ബീച്ച് സന്ദർശിച്ച ശേഷം അവിടത്തെ അധികൃതരുമായി മന്ത്രി അവലോകന യോഗം ചേർന്നു. ബപട്ല സൂര്യലങ്ക ബീച്ച് മനോഹരമാണെന്നും മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് അവിടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …