Breaking News

ആശുപത്രികള്‍ തകര്‍ത്തത് തിരിച്ചടിച്ചു; ഡോക്ടര്‍മാരും നഴ്‌സുമില്ല; ഭൂകമ്ബത്തില്‍ പകച്ച്‌ താലിബാന്‍‍; രക്ഷയ്ക്കായി കേഴുന്നു…

അഫ്ഗാനിസ്ഥാന്റെ പാക് അതിര്‍ത്തിയില്‍ ഉണ്ടായ വന്‍ ഭൂകമ്ബത്തില്‍ പകച്ച്‌ താലിബാന്‍ ഭരണകൂടം. ഡോക്ടര്‍മാരുടെയും നഴ്‌സുമകരുടെയും കുറവാണ് അഫ്ഗാനെ വലച്ചിരിക്കുന്നത്. താലിബാന്‍ ഭരണം പിടിച്ചതോടെ പല ആശുപത്രികളും അടച്ചു പൂട്ടുകയും ആക്രമണത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനും എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ജീവന്‍കൊണ്ട്

തിരിച്ച്‌ പോയി. തുടര്‍ന്ന് ആശുപത്രി അടക്കമുള്ളവയുടെ നടത്തിപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ താലിബാന്‍ കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വന്‍ ഭൂകമ്ബം ഉണ്ടായത്. മരണവും പരുക്കേറ്റവരുടെയും എണ്ണം ഉയര്‍ന്നതോടെ ചികിത്സാ സംവിധാനങ്ങള്‍ നോക്കുകുത്തിയായി. ഇതോടെ അന്താരാഷ്ട സമൂഹത്തിന്റെ സഹായം അഗ്ഫാന്‍ തേടിയിട്ടുണ്ട്.

താലിബാന്‍ അധിനിവേശത്തിനു ശേഷം വിദേശ ഏജന്‍സികള്‍ അഫ്ഗാനില്‍ നിന്നു പോയതും അമേരിക്കന്‍ സേനയുടെ പിന്മാറ്റവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താലിബാന്‍ മറ്റു രാജ്യങ്ങളോടു സഹായമഭ്യര്‍ഥിച്ചതായി താലിബാന്‍ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരീമി ട്വിറ്ററില്‍ കുറിച്ചു. ഇനിയൊരു ദുരന്തമൊഴിവാക്കാന്‍ എത്രയും പെട്ടെന്ന് അഫ്ഗാനിലേക്കു രക്ഷകരെ അയയ്ക്കണമെന്നാണ് അഭ്യര്‍ഥന.

ഭൂകമ്ബത്തില്‍ ആയിരത്തിലധികം പേരാണ് മരിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റു. അനേകം വീടുകള്‍ തകര്‍ന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അഫ്ഗാന്‍ ഭരണകൂടം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഇരുപതു വര്‍ഷത്തിനുശേഷം ആദ്യമാണ് ഇത്രയും ശക്തിയേറിയ ഭൂകമ്ബം അഫ്ഗാനിലുണ്ടാകുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …