Breaking News

കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു…

കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ ഒരാളുടെ മ‍ൃതദേഹം കൂടി കണ്ടെത്തി. ഓലിക്കല്‍ ഷാലറ്റിന്റെ (29) മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. കാണാതായവരുടെ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ കൂട്ടിക്കല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 60 കിലോ മീറ്റര്‍ വരെ വേഗതിയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റുമുണ്ടായേക്കുമെന്നാണ് വിവരം. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കാണാതായ 17 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലുമാണ് ഇന്നലെ ഉരുള്‍പൊട്ടലുണ്ടായത്.

കൂട്ടിക്കലില്‍ ഒന്‍പത് പേരെയും കൊക്കയാറില്‍ എട്ട് പേരെയുമാണ് കണ്ടെത്താനുള്ളത്. കൊക്കയാറില്‍ കാണാതായവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയം മണിമലയാറില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. മണിമലയാര്‍ ഉള്‍പ്പടെ ഒറ്റപ്പെട്ട പോയ

പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്ററില്‍ ഭക്ഷണം എത്തിക്കും. ആലപ്പുഴയില്‍ അപ്പര്‍ കുട്ടനാടും പ്രളയ ഭീതിയിലാണ്. തലവടി, എടത്വ, വിയ്യപുരം എന്നീ മേഖലകളില്‍ ജല നിരപ്പ് ഉയര്‍ന്നു. ഓതറ, ഇടനാട്, മംഗലം, മുളക്കഴ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …