Breaking News

കനത്ത മഴ തുടരുന്നു; കൊട്ടാരക്കരയില്‍ വ്യാപക നാശം; നിരവധി വീടുകള്‍ തകര്‍ന്നു…

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കൊട്ടാരക്കര താലൂക്കിലെ വിവിധ വില്ലേജുകളില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകരുകയും പല വീടുകളിലെയും കിണറുകള്‍, മതിലുകള്‍ എന്നിവക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഓടനാവട്ടത്ത് ചെപ്ര രത്നാമംഗലത്തു വീട്ടില്‍ രത്നമ്മയുടെ വീട് പൂര്‍ണമായും തകര്‍ന്നു.

വെളിനല്ലൂര്‍ 4 വീടുകള്‍ വാളകം 1, എഴുകോണ്‍ 2, വെട്ടിക്കവല 1, കരീപ്ര 3, പവിത്രേശ്വരം 1, ചക്കുവരക്കല്‍ 1, മേലില 1, നിലമേല്‍ 2, ചടയമംഗലം 1,നെടുവത്തൂര്‍ 1,ഇളമാട് 1, ഓടനാവട്ടം 5,കുമ്മില്‍ 2 എന്നിങ്ങനെയാണ് തര്‍ന്ന വീടുകളുടെ കണക്ക്. ആകെ 6,78,500 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി കൊട്ടാരക്കര തഹസില്‍ദാര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …