Breaking News

സൈനിക ശക്തി വര്‍ധിപ്പിച്ച് ഇന്ത്യ; രണ്ടാം ബാച്ച്‌ റഫേല്‍ വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും…

ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രണ്ടാം ബാച്ച്‌ റഫേൽ വിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. ഗുജറാത്തിലെ ജാംനഗർ എയർബേസിലാണ് വിമാനങ്ങൾ പറന്നിറങ്ങുക.

ഇത്തവണ ഫ്രാൻസിൽ നിന്ന് നേരിട്ടാണ് വിമാനം വരുന്നത്. കഴിഞ്ഞ തവണ ദുബയിൽ ഇറങ്ങി ഇന്ധനം നിറച്ചാണ് ഇന്ത്യയിയിലെത്തിയത്. ഇത്തവണ ആകാശത്തുവച്ചുതന്നെ ഇന്ധനം നിറക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

https://youtu.be/ONmqPOVwwAY

36 വിമാനങ്ങൾ ഓർഡർ ചെയ്തതിൽ 5 എണ്ണം കഴിഞ്ഞ ജൂലൈ 29ന് അംബാലയിൽ എത്തിയിരുന്നു. അന്ന് ദുബൈയിലെ അൽ ധഫ്രയിലാണ് ഇന്ധനം നിറക്കാൻ നിർത്തിയത്. മൂന്ന് ജനറ്റുകൾ മറ്റൊരിടത്തും നിർത്തിയിടുകയില്ല.

ഫ്രാൻസിൽ നിന്ന് നേരിട്ട് ഇന്ത്യയിലെത്തും. യാത്രക്കിടയിൽ ജറ്റിൽ ഇന്ത്യൻ ടാങ്കറുകൾ ഇന്ധനം നിറക്കും. ഇന്ന് ജാംനഗറിലെത്തുന്ന വിമാനം അവിടെ നിർത്തിയിട്ട് നാളെ അംബാലയിലെത്തും- ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥൻ കഴിഞ്ഞ മാസം തന്നെ സ്ഥിതിഗതികൾ പരിശോധിക്കാനായി ഫ്രാൻസിലെത്തിയിരുന്നു.

കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലെത്തുന്നത് ചൈനയ്‌ക്കെതിരേയും പാകിസ്താനെതിരെയുമുള്ള ഇന്ത്യയുടെ സൈനിക ശക്തി വർധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ. ഓരോ രണ്ട് മാസം

കൂടുമ്ബോഴും മൂന്നോ നാലോ ജറ്റുകൾ വച്ച്‌ 36 എണ്ണം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതുവഴി അടുത്ത വർഷം അവസാനത്തോടെ മുഴുവൻ വിമാനങ്ങളും വന്നുചേരും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …