Breaking News

എന്റെ നായികയാകാൻ പറ്റില്ലെന്ന് പറഞ്ഞവരുണ്ട്; അതിന്‍റെ പ്രധാന കാരണം അവരുടെ ഈ പേടിയാണ്; തുറന്ന് പറഞ്ഞ് ജഗദീഷ്…

മലയാള സിനിമയിലെ പകരം വയ്ക്കാനാവാത്ത താരങ്ങളിലൊരാളാണ് ജഗദീഷ്. ഇപ്പോഴിതാ സിനിമാരംഗത്ത് എല്ലാ കാലത്തും കൊമേഡിയന്‍മാരായ നായകന്‍മാര്‍ക്ക് നായികമാരെ

കിട്ടാന്‍ പ്രയാസമാണെന്ന് തുറന്ന് പറയുകയാണ് താരം. തനിക്കും ഈ അവസ്ഥ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജഗതീഷിന്‍റെ വാക്കുകള്‍ ഇങ്ങനെ:

‘മലയാള സിനിമയില്‍ എന്റെ നായികയാകാന്‍ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയര്‍ന്ന നായികാപദവിയിലേക്ക് എത്താന്‍ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്. ഞാന്‍ അഭിനയിച്ചതില്‍ എന്റെ ഏറ്റവും ബെസ്റ്റ് പെയര്‍ എന്ന് തോന്നിയിട്ടുള്ളത് ഉര്‍വ്വശിയാണ്. എന്നോടൊപ്പം അഭിനയിക്കാന്‍ ഒരിക്കല്‍ പോലും മടി കാണിച്ചിട്ടില്ലാത്ത നായികയായിരുന്നു ഉര്‍വ്വശി. കൊമേഡിയന്‍മാരുടെ നായികയാകാന്‍ മടി കാണിക്കുന്നവര്‍ എല്ലാ കാലത്തുമുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. തമിഴിലൊക്കെ നായകന്റെ സഹോദരിയായി അഭിനയിക്കാന്‍ പോലും ചിലര്‍ക്ക് മടിയാണ്. കാരണം പിന്നെ സിനിമയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടിയാണ്’. ജഗദീഷ് പറയുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …