Breaking News

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷച്ചടങ്ങുകൾ ഇന്നുമുതൽ…

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷചടങ്ങുകൾ ഇന്നും നാളെയുമായി അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായി എന്നും മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു .മൂന്നിന് 11ന് സാംസ്കാരിക സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ,തമിഴ്നാട് ഗവർണർ ആർ.എൻ.രവി, തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ ,കേന്ദ്രമന്ത്രി മഹീന്ദ്ര നാഥ് പാണ്ഡെ, സഹമന്ത്രിമാരായ അശ്വിനികുമാർ ചൗബേ, വി. മുരളീധരൻ ,കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ,ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തുടങ്ങിയവർ വീഡിയോ സന്ദേശം നൽകും.വിവിധ മേഖലകളിലെ 70 പ്രമുഖർ വീഡിയോ സന്ദേശം നൽകും. 193 രാജ്യങ്ങളിൽ നിന്നുള്ളവർ അടക്കം 1500 വിദേശ പ്രതിനിധികളും പങ്കെടുക്കും. സമാധാനത്തിന്റെ ചെറുമൺ തരികൾ എന്ന സന്ദേശവുമായി ഐക്യരാഷ്ട്ര സംഘടനയിൽ ഉൾപ്പെട്ട 70 രാജ്യങ്ങളിലെ പ്രതിനിധികൾ അവിടുത്തെ മണ്ണും പതാകയുമായി എത്തും .

ഈ മണ്ണ് കൂട്ടി കലർത്തി അതിൽ ആശ്രമമുറ്റത്ത് ആൽമരം നടും. ഇന്ന് അഞ്ചിന് പ്രഭാഷണങ്ങൾ ,മാതാ അമൃതാനന്ദമയുടെ നേതൃത്വത്തിൽ ധ്യാനം, വിശ്വശാന്തി പ്രാർത്ഥന ,അമൃത സർവ്വകലാശാലയുടെ പുതിയ ഗവേഷണ പദ്ധതികളുടെ പ്രഖ്യാപനം ,തുടങ്ങിയവ നടക്കും .മൂന്നിന് രാവിലെ 7 ന് സൽസംഗം ,7.45 ന് സംഗീതസംവിധായകൻ രാഹുൽ രാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഒൻപതു മണിക്ക് ഗുരുപാദപൂജ ,എന്നിവയും നടക്കും.

തുടർന്നു മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം നൽകും. അമേരിക്കയിലെ ഗ്ലോബൽ ഫോറവും മൈക്കൽ ഡ്യൂക്കാക്കിസ്ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വേൾഡ്ലീഡർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി പുരസ്കാരം മാതാ അമൃതാനന്ദമയിക്ക് സമർപ്പിക്കും .തുടർന്ന് അമൃത കീർത്തി പുരസ്കാര വിതരണം ,കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിൽ അമൃത ശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം ,സൗജന്യ ചികിത്സാ പദ്ധതി ഉദ്ഘാടനം ,സമൂഹ വിവാഹ തുടങ്ങിയവയും നടക്കും

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …