Breaking News

‘മാസ്‌ക് മാറ്റാറായിട്ടില്ല, കൊവിഡ് തരംഗം ഇനിയും ഉണ്ടായേക്കാം’; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

സംസ്ഥാനത്തെ കൊവിഡ്-19 സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ല. കൊച്ചിയിലാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. ജില്ലകളിലെ സാഹചര്യം സൂഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് ക്ലസ്റ്ററുകള്‍ സംസ്ഥാനത്ത് രൂപപ്പെടുന്ന സാഹചര്യമില്ല. മാസ്‌ക് മാറ്റാറായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ഇനിയും തരംഗങ്ങള്‍ ഉണ്ടായേക്കാമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷന്‍ ബോധവല്‍ക്കരണം ശക്തമായി തുടരും. അവലോകന യോഗങ്ങളും തുടരും. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഡെയ്‌ലി ബുള്ളറ്റിന്‍ വീണ്ടും ആരംഭിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പത്തനംതിട്ടയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നലെ 255 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍ രോഗമുക്തി നേടി. ആകെ 1812 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കുറച്ചുനാള്‍ കൂടി കോവിഡ് കേസുകള്‍ ഇങ്ങനെ തുടരും. ഒരു വലിയ തരംഗം മുന്നില്‍ കാണുന്നില്ലെങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …