Breaking News

അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലാണ്; മാറഡോണയുടെ വിയോഗത്തില്‍ കേരള ജനതയും ദു:ഖിക്കുന്നു: മുഖ്യമന്ത്രി

ഇതിഹാസ ഫുട്ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോള്‍.

ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലായിരിക്കും എന്ന് ഞാന്‍ കരുതുന്നു. 1986 അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയതുമുതല്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്.

ലോകകപ്പ് ലോകത്തിലെ ഏത് കോണില്‍ നടക്കുമ്ബോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ് . 1986 ലോകകപ്പില്‍ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റര്‍ ഷില്‍ട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോള്‍ ലോകം ദര്‍ശിച്ച ഏറ്റവും സുന്ദരവും സമര്‍ത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനില്‍ക്കും. അര്‍ജന്‍റീന ലോകഫുട്ബോളിലെ പ്രബലര്‍ ആണെങ്കിലും ആ രാജ്യത്തെ ഫുട്ബോളിന്റെ നെറുകയില്‍ എത്തിച്ചത് മാറഡോണയാണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …