Breaking News

കോവിഡ് വ്യാപനം കുറയുന്നു; സ്കൂളുകള്‍ തുറക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍…

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ പുനരാരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. രാജ്യത്ത് ഇനി സ്കൂളുകള്‍ തുറക്കുന്നതില്‍ പ്രശനങ്ങള്‍ ഇല്ലെന്നും ആദ്യം പ്രൈമറി ക്ലാസുകള്‍ ആരംഭിക്കുന്നതാകും ഉത്തമമാണെന്നും

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) വ്യക്തമാക്കി. വൈറസ് പറ്റിപ്പിടിക്കുന്ന എയ്സ് റിസപ്റ്ററുകള്‍ കുട്ടികളില്‍ കുറവായതിനാല്‍ മുതിര്‍ന്നവരെക്കാള്‍ മികച്ച

രീതിയില്‍ കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്നും ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ വ്യകത്മാക്കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി

അധ്യാപകര്‍ക്കും മറ്റ് ജോലിക്കാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും

അദ്ദേഹം നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ പഠനരീതിയിലെ പോരായ്മകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണു വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു തടസ്സമായി പല സംസ്ഥാനങ്ങളും നിലവില്‍ ചൂണ്ടിക്കാട്ടുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …