Breaking News

മാങ്ങ മോഷ്ടിച്ച ‘കള്ളന്‍ പൊലീസുകാരന്‍’ ഓണ്‍സ്റ്റേജ്; LKG വിദ്യാര്‍ത്ഥിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മാങ്ങ മോഷ്ടിച്ച പൊലീസുകാരന്‍ എന്ന വാര്‍ത്ത കേരള പൊലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. അതിന് പിന്നാലെ ഈ സംഭവത്തെ ഓണ്‍ സ്റ്റേജില്‍ ട്രോളി എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫാന്‍സി ഡ്രസ് പ്രകടനം. ഇതിന്‍റെ വീഡിയോ വൈറലാകുകയാണ്.

മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ ഓൺ സ്റ്റേജില്‍ എത്തിച്ച് കയ്യടി നേടിയത് ഒരു എൽകെജി വിദ്യാർഥിയാണ്. ആനക്കല്ല് സെന്‍റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിൽ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായത്.

അതേ സമയം മാങ്ങ മോഷണക്കേസില്‍ പെട്ട പൊലീസുകാരനെ പിടിക്കാന്‍ 15 ദിവസം കഴിഞ്ഞിട്ടും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണം നടന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരന്‍ എവിടെയെന്നതിനെ പറ്റി ഒരു സൂചനയും കിട്ടിയിട്ടില്ലെന്നാണ് കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പളളി പൊലീസിന്‍റെ വിശദീകരണം. പ്രതിയായ പൊലീസുകാരന്‍ ഷിഹാബിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …