Breaking News

തിരുവനന്തപുരത്ത് സുഹൃത്ത് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച ഇരുപതുകാരി മരിച്ചു

നെടുമങ്ങാട് സുഹൃത്ത് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി(20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് യുവതി മരിച്ചത്.

പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് രാവിലെയോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

സൂര്യഗായത്രി താമസിക്കുന്ന ഉഴപ്പാ കോണത്തെ വാടക വീട്ടിൽ എത്തിയ യുവതിയുടെ ആൺസുഹൃത്തും പേയാട് ചിറക്കോണം സ്വദേശിയുമായ അരുൺ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ പതിനഞ്ചിൽ പരം കുത്തുകൾ ഏറ്റ സൂര്യഗായത്രി ഗുരുതര പരിക്കുകളോടെ ആയിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ മരണം

സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മ വത്സലയ്ക്കും പരിക്ക് പറ്റിയിരുന്നു, വികലാംഗ കൂടിയായ ഇവരും ചികിത്സയിലാണ്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് മാസക്കാലമായി മാതാപിതാക്കളോട് ആയിരുന്നു

സൂര്യഗായത്രി കഴിഞ്ഞു വന്നിരുന്നത്. സൂര്യഗായത്രിയുടെ വീടിൻറെ പിൻവാതിലിലൂടെയാണ് അരുൺ വീടിനുള്ളിൽ പ്രവേശിച്ചതും, ആക്രമണം നടത്തിയതും നിലവിളി കേട്ട് പരിസരവാസികളും

നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും അരുൺ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒരു വീടിൻറെ ശുചിമുറിയിൽ ഒളിച്ചിരുന്ന് പ്രതിയെ നാട്ടുകാർ പിടികൂടി വലിയമല പോലീസിൽ കൈമാറുകയായിരുന്നു.

കൈമാറുന്ന സമയം അരുണിന്റ കൈക്കും പരിക്കേറ്റ ഇരുന്നു. ഇയാൾ പോലീസ് നിരീക്ഷണത്തിൽ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. വരും മണിക്കൂറുകളിൽ കൊലപാതകകുറ്റം ഉൾപ്പെടെ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …