Breaking News

ഇനി മാസ്ക് വെയ്ക്കണോ? ഇന്ത്യയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതലുള്ള മാറ്റങ്ങള്‍ എന്തെല്ലാം…

ഇന്ത്യയിലുടനീളം കോവിഡ് കേസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായുള്ള ഇടിവ് കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. മഹാമാരി ആരംഭിച്ച്‌ രണ്ട് വര്‍ഷം പിന്നിടുമ്ബോഴാണ് രാജ്യത്തെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ അവസാനിക്കുമെങ്കിലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമായ മാനദണ്ഡങ്ങള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എന്നാല്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ വ്യാഴാഴ്ച തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ പൊതു സ്ഥലങ്ങളില്‍ മാസ്ക്കുകള്‍ നിര്‍ബന്ധമായും ധരിക്കുന്നത് ഒഴിവാക്കാന്‍ ഡല്‍ഹിയും തീരുമാനിച്ചു.

രോഗനിര്‍ണ്ണയം, നിരീക്ഷണം, കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്, ചികിത്സ, വാക്സിനേഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മഹാമാരിയെ നേരിടുന്നതിനുള്ള വിവിധ വശങ്ങള്‍ക്കായി കഴിഞ്ഞ 24 മാസമായി ആവശ്യമായ കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ കഴിവുകളും സംവിധാനങ്ങളും വികസിപ്പിക്കുകയും മഹാമാരി കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദിഷ്ട പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഭല്ല പറഞ്ഞു.

“മഹാമാരി സാഹചര്യം നേരിടാനുള്ള സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പുരോഗതിയും തയ്യാറെടുപ്പും കണക്കിലെടുത്ത്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കോവിഡ് നിയന്ത്രണ നടപടികള്‍ക്കായുള്ള നടപ്പിലാക്കിയ ഡിഎം ആക്ടിലെ വ്യവസ്ഥകള്‍ ഇനിയങ്ങോട്ട് നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു” അദ്ദേഹം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …