Breaking News

പരസ്യ പ്രസ്താവന; രാഘവനും മുരളീധരനുമെതിരായ പരാതി ഹൈക്കമാന്‍ഡിന് കൈമാറി കെപിസിസി

കോഴിക്കോട്: എം കെ രാഘവനും കെ മുരളീധരനുമെതിരായ പരാതി കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിന് കൈമാറി. ഇരുവരുടെയും പരസ്യപ്രസ്താവനയിൽ എന്താണ് വേണ്ടതെന്ന് എ.ഐ.സി.സി തീരുമാനിക്കും. അതേസമയം നേതൃത്വത്തിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് രാഘവനും മുരളീധരനും.

രാഘവന്‍റെയും മുരളീധരന്‍റെയും പരസ്യ വിമർശനങ്ങളിൽ കോഴിക്കോട് ഡി.സി.സി സമർപ്പിച്ച റിപ്പോർട്ട് കെ.പി.സി.സി ശുപാർശ കൂടി ചേർത്താണ് കെ സുധാകരൻ ഹൈക്കമാൻഡിന് അയച്ചത്. ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ കെ.പി.സി.സിക്ക് അധികാരമില്ലാത്തതിനാലാണ് സുധാകരൻ വിഷയം എ.ഐ.സി.സിക്ക് വിട്ടത്. ഇരുവരുടെയും പരസ്യവിമർശനം നേതൃത്വത്തിന് തലവേദനയാകുന്നുവെന്നാണ് സുധാകരന്‍റെ നിലപാട്.

വിഷയം ഹൈക്കമാൻഡിന് മുന്നിൽ വരട്ടെയെന്ന നിലപാടിലാണ് മുരളീധരനും രാഘവനും. സംസ്ഥാനത്ത് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാത്തതുൾപ്പെടെ നിരവധി വീഴ്ചകൾ ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമായാണ് ഇരുവരും ഇതിനെ കാണുന്നത്. അതേസമയം പ്ലീനറി സമ്മേളനത്തിൽ 60 കെ.പി.സി.സി അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇരു നേതാക്കൾക്കുമെതിരായ നീക്കം സംസ്ഥാന കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …