Breaking News

കാത്തിരിപ്പിന് വിരാമം ; മഹാമാരിയെ പിടിച്ചു നിർത്താൻ ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ ഫെബ്രുവരിയിൽ എത്തും…

ഭാരത് ബയോടെക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ (കൊവാക്‌സിന്‍ ) ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് പറഞ്ഞതെന്ന് ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. 2021ന്റെ രണ്ടാംപാദത്തില്‍ മാത്രമാകും വാക്‌സിന്‍ തയ്യാറാവുക എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍

എന്നാല്‍, അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ തന്നെ വാക്‌സിന്‍ പുറത്തിറങ്ങിയേക്കുമെന്നാണ് ഐ.സി.എം.ആര്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …