Breaking News

കട തുറക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല; നിയമലംഘനം നേരിടാന്‍ അറിയാം -മുഖ്യമന്ത്രി

മുഴുവന്‍ കടകളും തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമലംഘനം നടന്നാല്‍ എങ്ങനെ നേരിടണമെന്ന്​ അറിയാം. അത്​ മനസ്സിലാക്കി കളിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കിലും വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന്​ വ്യാപാരികള്‍ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട്​ അറിയിച്ചത്​.

കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച്‌ ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം.

നാടിന്‍റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. കോഴിക്കോട്​ ഉണ്ടായ പ്രസ്തുത വിഷയത്തില്‍ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും

വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച്‌ ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പര്യാപ്​തമല്ലെന്ന്​

വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നിലപാട്​. ഇക്കാര്യം ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം കോഴിക്കോട്​ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ്​

സര്‍ക്കാര്‍ പേരിന്​ കോവിഡ്​ നിയ​ന്ത്രണങ്ങളില്‍ ഇളവ്​ നല്‍കിയത്​. എന്നാല്‍ ഇത്​ അപര്യാപ്​തമാണെന്നാണ്​ വ്യാപാരികള്‍പറയുന്നത്​. കഴിഞ്ഞ ഒന്നരവര്‍ഷമായി വന്‍ പ്രതിസന്ധിയാണ്​ കച്ചവടക്കാര്‍ നേരിടുന്നത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …