Breaking News

ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ ഉണ്ടാകാന്‍ സാധ്യത: നാസയുടെ മുന്നറിയിപ്പ്…

ഭൂമിയില്‍ വന്‍ പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നാസ. ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് നാസ പുറത്തുവിട്ടു. ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ല്‍ റെക്കോര്‍ഡ് പ്രളയമുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

2030 ന്റെ പകുതിയോടെ ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിച്ചേക്കാമെന്നും സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നും പഠനം നടത്തിയ ഗവേഷകര്‍ വ്യക്തമാക്കുന്നു.

തീരപ്രദേശങ്ങളില്‍ വേലിയേറ്റം സംഭവിക്കുന്നത് സാധാരണയാണ്. എന്നാല്‍, ഈ വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തില്‍ പൊങ്ങുമെന്നും പഠനത്തില്‍ പറയുന്നു. 18.6 മാസത്തോളം ഈ പ്രതിഭാസം തുടര്‍ന്നേക്കും.

വേലിയേറ്റങ്ങള്‍ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങള്‍ പതിവാകും. ഈ പ്രളയങ്ങള്‍ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഈ ദുരന്തത്തെ മുന്‍കൂട്ടികണ്ടില്ലെങ്കില്‍ ജീവിതത്തിനും

ഉപജീവനത്തിനും വലിയ തടസ്സമുണ്ടാക്കുമെന്നും ഗവേഷകര്‍ പഠനത്തില്‍ വിശദമാക്കുന്നുണ്ട്. നാസ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്

ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയില്‍ പ്രളയങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ഇതിനു പിന്നാലെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം കാരണം സമുദ്രനിരപ്പ് ഉയരുന്നതും വിനാശകരവുമായ പ്രളയത്തിലേക്ക് നയിക്കുന്നതെന്നുമാണ് നാസയുടെ പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …