Breaking News

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്..

ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക്. ഉച്ചയ്ക്കുശേഷം രണ്ടിന് തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കും.

THSLC, AHSLC പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടക്കും. 4,22,226 വിദ്യാര്‍ഥികളാണ് ഈ വർഷം എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധികളെ മറികടന്ന് കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ പരീക്ഷകളുടെ ഫലപ്രഖ്യാപനം

ആണ് ഇന്ന് നടക്കുക. ഏപ്രില്‍ എട്ടു മുതല്‍ 28 വരെയാണ് പരീക്ഷ നടത്തിയത്. വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തുന്നതിന് തൊട്ടു പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് വെബ്‌സൈറ്റുകളില്‍ നിന്നു ഫലം അറിയാന്‍ കഴിയും. ഇതിനായി വിവിധ വെബ്‌സൈറ്റുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റുകള്‍ക്ക് പുറമേ സഫലം 2021 എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും ഫലം അറിയാം. ഇത്തവണ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാത്തത് സംബന്ധിച്ച് വിവാദം തുടരുന്നതിനിടെയാണ് ഫലപ്രഖ്യാപനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …