Breaking News

ഓണ്‍ലൈന്‍ വസ്ത്ര വില്‍പന തട്ടിപ്പ്: പണം നഷ്​ടമായത് നൂറിലധികം പേര്‍ക്ക്, ത​ട്ടി​പ്പി​ന് പി​ന്നി​ല്‍ കൂ​ടു​ത​ലും മ​ല​യാ​ളി​ക​ളെ​ന്ന്​ സൂ​ച​ന….

ഓ​ണ്‍​ലൈ​ന്‍ വ​സ്ത്ര വി​ല്‍​പ​ന​യു​ടെ മ​റ​വി​ലെ ത​ട്ടി​പ്പി​ല്‍ ഹൈ​റേ​ഞ്ചി​ല്‍ നൂ​റി​ല​ധി​കം പേ​ര്‍​ക്ക്​ പ​ണം ന​ഷ്​​ട​മാ​യി. ക​ട്ട​പ്പ​ന ന​രി​യം​പാ​റ സ്വ​ദേ​ശി​യാ​യ പ്ര​വീ​ണി​െന്‍റ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഫേ​സ്​​ബു​ക്കി​ലെ പ​ര​സ്യം ക​ണ്ടാ​ണ് പ്ര​വീ​ണ്‍ റെ​യ്ന്‍​കോ​ട്ട് പ​ണം ന​ല്‍​കി ബു​ക്ക് ചെ​യ്ത​ത്. എ​ന്നാ​ല്‍, ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും റെ​യ്​​ന്‍ കോ​ട്ട്​ കി​ട്ടി​യി​ല്ല. പ​ര​സ്യ​ത്തി​ലെ ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫ്.

ഇ​ത്ത​രം നി​ര​വ​ധി ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ക​യ​റ്റു​മ​തി നി​ല​വാ​ര​മു​ള്ള വ​സ്ത്ര​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യ്​​ക്കെ​ന്ന പ​ര​സ്യ​വാ​ച​ക​ത്തോ​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ ഒ​രാ​ളു​ടെ പ​ര​സ്യ​വാ​ച​കം ക​യ​റ്റു​മ​തി ഗു​ണ​നി​ല​വാ​ര​മു​ള്ള വ​സ്ത്ര​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യ്​​ക്കെ​ന്നാ​യി​രു​ന്നു. ഇ​ത്ത​രം ത​ട്ടി​പ്പി​നു​പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കൂ​ടു​ത​ലും മ​ല​യാ​ളി​ക​ള്‍ ത​ന്നെ​യാ​ണ്.

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ഹൈ​റേ​ഞ്ചി​ല്‍ നൂ​റി​ല​ധി​കം​പേ​ര്‍​ക്ക് പ​ണം ന​ഷ്​​ട​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. 1000 രൂ​പ​യി​ല്‍ താ​ഴെ​യാ​യ​തി​നാ​ല്‍ പ​ല​രും വി​വ​രം പു​റ​ത്തു​പ​റ​യു​വാ​നും ത​യാ​റാ​കു​ന്നി​ല്ല. പ​ര​സ്യ​ത്തി​ലെ ഫോ​ണ്‍ ന​മ്ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …