Breaking News

ഇത് ​അഭിജിത്തിൻ്റെ സ്വപ്​നങ്ങളുടെ താജ്​മഹല്‍…

ഈ​ര്‍​ക്കി​ലി​ല്‍ സ്നേ​ഹ​മ​ന്ദി​ര​മാ​യ താ​ജ്മ​ഹ​ലൊ​രു​ക്കി അ​ഭി​ജി​ത്ത്. ല​ബ്ബ​ക്ക​ട കു​ഞ്ചു​മ​ല സ്വ​ദേ​ശി​യും ക​ട്ട​പ്പ​ന ഐ.​ടി.​ഐ വി​ദ്യാ​ര്‍​ഥി​യു​മാ​യ വാ​ഴ​ക്കാ​ല​യി​ല്‍ അ​ഭി​ജി​ത്താ​ണ് (20) ഒമ്പതു മാ​സ​ത്തി​ല​ധി​കം നീ​ണ്ട പ്ര​യ​ത്‌​ന​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ഈ​ര്‍​ക്കി​ലും പ​ശ​യും മാ​ത്രം ഉ​പ​യോ​ഗി​ച്ച്‌​ താ​ജ്മ​ഹ​ല്‍ തീ​ര്‍​ത്ത​ത്. യ​ഥാ​ര്‍​ഥ താ​ജ്മ​ഹ​ലി​നോ​ട് കി​ട​പി​ടി​ക്കു​ന്ന ഈ​ര്‍​ക്കി​ല്‍​കൊ​ണ്ടു​ള്ള ഈ ​മാ​തൃ​ക ക​ണ്ടാ​ല്‍ ആ​രു​മൊ​ന്നു നോ​ക്കി നി​ല്‍​ക്കും. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ത​ടി​യി​ല്‍ തീ​ര്‍​ത്ത​താ​ണെ​ന്നേ തോ​ന്നൂ.

വ​ള​രെ സൂ​ക്ഷ്​​മ​ത​യോ​ടു​ള്ള നി​ര്‍​മാ​ണം കാ​ഴ്​​ച​ക്കാ​രി​ല്‍ കൗ​തു​കം ഉ​ണ​ര്‍​ത്തു​മെ​ങ്കി​ലും തൻ്റെ നീ​ണ്ട നാ​ള​ത്തെ ക​ഠി​ന പ്ര​യ​ത്‌​ന​മു​ണ്ടെ​ന്നാ​ണ്​ അ​ഭി​ജി​ത്ത്​ പ​റ​യു​ന്ന​ത്. ര​ണ്ട​ര അ​ടി​യോ​ളം വീ​തി​യും ഉ​യ​ര​വു​മാ​ണ്​ അഭിജിത്തിൻ്റെ താ​ജ്​​മ​ഹ​ലി​നു​ള്ള​ത്.

38 ചൂ​ലു​ക​ളു​ടെ ഈ​ര്‍​ക്കി​ലു​ക​ളും പ​ശ​യും മൊ​ട്ടു​സൂ​ചി​യു​മാ​ണ് നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. ആ​യി​ര​ത്തോ​ളം ഈ​ര്‍​ക്കി​ലു​ക​ള്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഒ​ട്ടി​ച്ചു​ചേ​ര്‍​ത്തു. പ​തി​നാ​യി​രം രൂ​പ​യോ​ളം ഇ​തി​ന്​ ചെലവഴിച്ചത് .

ചെ​റു​പ്പം മു​ത​ലേ ചി​ത്ര​ര​ച​ന​യി​ല്‍​ ത​ല്‍​പ​ര​നാ​യ അ​ഭി​ജി​ത്ത്​ സ്​​കൂ​ള്‍ ത​ല​ങ്ങ​ളി​ല​ട​ക്കം മ​ത്സ​രി​ച്ചി​ട്ടു​മു​ണ്ട്. ര​ണ്ട്​ വ​ര്‍​ഷം മുമ്പ് അ​ച്ഛ​ന്‍ ശ​ശി​കു​മാ​ര്‍ മ​രി​ച്ചു.

അ​മ്മ സോ​ഫി ഏ​ല​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി​ക്ക്​ പോ​യി ല​ഭി​ക്കു​ന്ന വ​രു​മാ​നം മാ​ത്ര​മാ​ണ്​ കു​ടും​ബ​ത്തി​െന്‍റ ആ​ശ്ര​യം. ഏ​ഴാം ക്ലാ​സു​മു​ത​ല്‍ പ​ല​ര്‍​ക്കും ക്രി​സ്​​മ​സ്​ കാലമാകുമ്പോൾ പു​ല്‍​ക്കൂ​ടു​ക​ള്‍ നി​ര്‍​മി​ച്ച്‌​ കൊ​ടു​ക്കു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ, വീ​ടി​ന​ടു​ത്ത സ്വ​രാ​ജ്​ പ​ള്ളി​യു​ടെ മാ​തൃ​ക​നി​ര്‍​മി​ച്ചു. തെ​രു​വ പു​ല്ല്​ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ര്‍​മാ​ണം. താ​ജ്​​മ​ഹ​ല്‍ നി​ര്‍​മാ​ണ​ത്തി​നി​ടെ ഈ​ര്‍​ക്കി​ല്‍​കൊ​ണ്ട്​ മാ​ത്രം നി​ര്‍​മി​ക്കു​ന്ന​ത്​ മൂ​ല​മു​ള്ള ബ​ല​ക്കു​റ​വ്​ പ​രി​ഹ​രി​ക്കാ​ന്‍ ത​റ​യി​ല്‍ സി​ലീ​ങ്ങി​െന്‍റ ക​ഷ​ണ​ങ്ങ​ള്‍, ത​ടി​യു​ടെ ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​​യോ​ഗി​ച്ചു. വെ​ല്‍​ഡി​ങ് വി​ദ്യാ​ര്‍​ഥി​യാ​യ അ​ഭി​ജി​ത്ത്​ തീ​ര്‍​ത്ത ഈ​ര്‍​ക്കി​ല്‍​കൊ​ണ്ടു​ള്ള താ​ജ്​​മ​ഹ​ല്‍ കാ​ണാ​ന്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ക​ര​വി​രു​ത്​ ക​ണ്ട്​ പ​ല​രും വി​ളി​ച്ച്‌​ വി​ശേ​ഷ​ങ്ങ​ള​ും തി​ര​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ഭി​ജി​ത്ത്​​ പ​റ​യു​ന്നു. സ​ഹോ​ദ​രി​മാ​രാ​യ സൗ​മ്യ​യും ര​മ്യ​യും എ​പ്പോ​ഴും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. ഐ.​ടി.​ഐ​യി​ല്‍ വെ​ല്‍​ഡി​ങ് കോ​ഴ്​​സ്​ പൂ​ര്‍​ത്തി​യാ​ക്കി ജോ​ലി നേ​ട​ണ​മെ​ന്നും ഒ​പ്പം ക​ലാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​ക​ണ​മെ​ന്നു​മാ​ണ്​​ അഭിജിത്തിൻ്റെ ആ​ഗ്ര​ഹം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …