Breaking News

കൊവിഡ് 19: സൗദിയില്‍ കര്‍ഫ്യൂ നീട്ടി..!

സൗദി കിഴക്കന്‍ പ്രവിശ്യയിലെ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു. ദമാം നഗരത്തിലും, ഖതീഫ്, തായിഫ് ഗവര്‍ണറേറ്റുകളിലും കര്‍ഫ്യൂ സമയം 15 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്. ഇവിടെ ഉച്ചക്ക് മൂന്ന് മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ.

ഈ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പാടില്ല. നേരത്തെ നിബന്ധകളോടെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവുകള്‍ തുടരും. ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ റിയാദ്, ജിദ്ദ, ഗവര്‍ണറേറ്റുകളിലാണ് മൂന്ന് മണി കര്‍ഫ്യൂ ബാധകം. വ്യാഴാഴ്ച മുതല്‍ മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂവാണ്. മറ്റു നഗരങ്ങളിലും 11 പ്രവിശ്യകളിലും

വൈകീട്ട് ഏഴു മുതല്‍ രാവിലെ ആറു വരെ യാണ് കര്‍ഫ്യൂ. പ്രവിശ്യകള്‍ക്കിടക്കുള്ള യാത്രയും നിയന്ത്രിച്ചിട്ടുണ്ട്.കര്‍ഫ്യൂ രാജ്യത്ത് തുടരുന്ന ദിവസങ്ങളത്രയും ഈ നിയമം ബാധകമാണ്

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …