Breaking News

കൊല്ലത്ത് ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിച്ചു….

ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലമ്ബലം സ്വദേശികളായ സുരേഷ് ബാബു, കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കുളിക്കാനും തുണി അലക്കാനുമായി സമീപത്തെ ബന്ധുവീട്ടില്‍ യുവതി ദിവസവും പോകാറുണ്ട്.

ഇവിടെയുള്ളവര്‍ ജോലിക്ക് പോയതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സൈബര്‍ സെല്ലിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഒച്ചവയ്ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമായിരുന്നു അക്രമം.

കൈകള്‍ കെട്ടിയിടുകയും ചെയ്തു. ആക്രമണത്തിനിടെ ഭിത്തിയില്‍ തലയിടിച്ച്‌ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമയം കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്താത്തിനെത്തുടര്‍ന്ന് അമ്മ ഈ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്. ഇന്ന് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …