Breaking News

ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​ച്ച​വ​ട​ക്കാ​രന്റെ പ​ണം ക​വ​ര്‍​ന്നു…

ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ കു​ട​മ്ബു​ളി ക​ച്ച​വ​ട​ക്കാ​രന്റെ 10,500 രൂ​പ ത​ട്ടി​യെ​ടു​ത്തു. അ​ഞ്ച​ല്‍ ഭാ​ര​തീ​പു​രം ഖാ​ദി​രി​യ മ​ന്‍​സി​ലി​ല്‍ ഉ​മ​റു​ല്‍ ഫാ​റൂ​ഖിന്റെ പ​ണ​മാ​ണ് ക​വ​ര്‍​ന്ന​ത്. കു​ട​മ്ബു​ളി ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വ് ക​ഴി​ഞ്ഞ ദി​വ​സം

വെ​ളി​യം, പൂ​യ​പ്പ​ള്ളി ഭാ​ഗ​ത്ത് പു​ളി​ക്ക​ച്ച​വ​ടം ന​ട​ത്തി മ​ട​ങ്ങി​പോ​കും​വ​ഴി വെ​ളി​യം മാ​വി​ള വി​പ​ണി – അ​മ്ബ​ലം​കു​ന്ന് റോ​ഡി​ല്‍ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തുവെച്ച്‌ പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി സ്​​കൂ​ട്ട​റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊന്നു; വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം; അമ്മ കസ്റ്റഡിയില്‍…Read more

ബൈ​ക്കി​ലെ​ത്തി​യ ഹെ​ല്‍​മ​റ്റ് ധ​രി​ച്ച ര​ണ്ട് യു​വാ​ക്ക​ള്‍ ഓ​ട​നാ​വ​ട്ട​ത്തേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചു. ദി​ശ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​നി​ടെ ബൈ​ക്കിന്റെ പി​ന്നി​ലി​രു​ന്ന​യാ​ള്‍ ഉ​മ​റു​ല്‍ ഫാ​റൂ​ഖിന്റെ കൈ​യി​ല്‍ നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത് അ​തി​വേ​ഗ​ത്തി​ല്‍ ബൈ​ക്ക് അ​മ്ബ​ലം​കു​ന്ന്

ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ച്‌ പോ​കു​ക​യാ​യി​രു​ന്നു. ഉ​മ​ര്‍ സ്​​കൂ​ട്ട​റി​ല്‍ സം​ഘ​ത്തെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ര്‍​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ടി​ച്ചു​പ​റി സം​ഘം സ​ഞ്ച​രി​ച്ച ബൈ​ക്കിന്റെ പി​ന്‍​വ​ശ​ത്തെ

ന​മ്ബ​ര്‍ പ്ലേ​റ്റ് വെ​ള്ള​പൂ​ശി​യി​രു​ന്ന​തി​നാ​ല്‍ തി​രി​ച്ച​റി​യാ​നാ​യി​ല്ല. പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …