Breaking News

നടന്‍ വിജയ്ക്കെതിരായ പ്രവേശന നികുതി കേസ് ; പിഴ തല്‍ക്കാലത്തേക്ക് വേണ്ട…

കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാനും കോടതി നിര്‍ദേശിച്ചു.

ഒരു ലക്ഷം രൂപയുടെ പിഴയും വിജയ്‌യുടെ മേല്‍ ചുമത്തിയിരുന്നു. ഇതും വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യത്തിലെ തുടര്‍വാദവും ഓഗസ്റ്റ് 31നു നടക്കും. പ്രവേശന നികുതി അടയ്ക്കാമെന്നു

കേസ് പരിഗണിക്കവെ നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, മുന്‍ സിംഗിള്‍ െബഞ്ച് വിധിയിലെ അനാവശ്യമായ പരാമര്‍ശങ്ങള്‍ എല്ലാം നീക്കണം. സമാന

കേസുകളില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിജയ്ക്കു വേണ്ടി ഹാജരായ മുന്‍ അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …