Breaking News

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റി; തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി. അഞ്ചാം തീയതി അമിത് ഷാ തൃശൂരിലെത്തുമെന്നായിരുന്നു അറിയിപ്പ്.

കേരളം പിടിച്ചെടുക്കാനുള്ള കരുത്ത് അനന്തപത്മനാഭന്‍റെ മണ്ണിൽ നിന്നോ വടക്കുന്നാഥന്‍റെ മണ്ണിൽ നിന്നോ നേടണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനു മുമ്പുള്ള പാർലമെന്‍റ് തിരഞ്ഞെടുപ്പിലും തൃശൂരിൽ ബി.ജെ.പിക്ക് വേണ്ടി സുരേഷ് ഗോപി നടത്തിയ മുന്നേറ്റം ചെറുതല്ല. അതുകൊണ്ട് തന്നെ സുരേഷ് ഗോപി തന്നെ ഇവിടെ മത്സരിക്കുമെന്നാണ് സൂചന.

പാർട്ടിയുടെ സഹായത്തോടെയും അല്ലാതെയും കഴിഞ്ഞ രണ്ട് വർഷമായി സുരേഷ് ഗോപി മണ്ഡലത്തിൽ ഉണ്ടാക്കിയ ബന്ധങ്ങൾ ചെറുതല്ല. അതുകൊണ്ട് തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രചാരണത്തിന് തറക്കല്ലിടാനാണ് ഇപ്പോഴത്തെ അമിത് ഷായുടെ വരവെന്നാണ് റിപ്പോർട്ടുകൾ.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …