Feb 13, 2026 12:06 PM
Breaking News

കൊല്ലം പുനലൂരില്‍ യുവതി തീ കൊളുത്തി മരിച്ചു; 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവം…

പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു. 34 വയസുള്ള യുവതിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു യുവതി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്.

സംഭവ സമയത്ത് കുട്ടികള്‍ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു.

ഭര്‍ത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്സാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണ് യുവതിയുടേത്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി, ആലപ്പുഴ കായംകുളം സ്വദേശിനി എന്നിവരാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്.

ഇന്നലെ ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തിരുന്നു. ആലപ്പുഴയി‍‍ല്‍​ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ വാടകവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …