Breaking News

ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസെത്തി; വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ യുവാവിന് സംഭവിച്ചത്…

ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ തുടങ്ങിയ ഭർത്താവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ ആളാണ് പുറത്ത് പൊലീസ് കാത്തുനില്‍ക്കവെ ആത്മഹത്യ ചെയ്തത്.

പനവേലി സ്വദേശിയായ 45കാരനാണ് മരിച്ചത്. ഏറെ നേരമായിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. പൊലീസ് പീഡനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം.

സംഭവത്തില്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു പ്രവാസിയായിരുന്ന യുവാവ് പനവേലി ജംക്ഷനു സമീപം സ്റ്റേഷനറിക്കട നടത്തിവരികയായിരുന്നു. ക്രൂരമായി മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തു. 2 ദിവസമായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

ഇന്നലെ വൈകിട്ട് മൂന്നോടെ വീടു വളഞ്ഞ് പൊലീസ് യുവാവിനെ പിടികൂടി ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കവേ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

പൊലീസ് അനുവാദത്തോടെ ജീപ്പില്‍ നിന്നു പുറത്തിറങ്ങിയ യുവാവ് വീടിനുള്ളിലേക്ക് ഓടിക്കയറുകയും തൂങ്ങി മരിക്കുകയും ആയിരുന്നു. കതകടച്ച്‌ ഉള്ളിലേക്കു പോയി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വന്നില്ല. സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …