Breaking News

ശബരിമല നട 14 ന് തുറക്കും, ഗുരുവായൂര്‍ 15 നും; ഭക്തര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു; ഒരു മണിക്കൂറില്‍ പ്രവേശനം നല്‍കുന്നത്…

ശബരിമല നട ജൂണ്‍ പതിനാലിന് തുറക്കും 28 വരെയാണ് ഭക്തര്‍ക്കായി ശബരിമല നട തുറക്കുന്നത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍

ചെയ്യവന്നവര്‍ക്ക് മാത്രമേ ശബരിമല പ്രവേശനം അനുവദിക്കൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.  ഒരു മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ദര്‍ശനം നടത്താന്‍ അവസരം ലഭിക്കുക.

രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും വൈകിട്ട് 4 മുതല്‍ രാത്രി 11 വരെയും ദര്‍ശനം ഉണ്ടാകും. ഇത്തരത്തില്‍ 16 മണിക്കൂറാണ് ദര്‍ശനത്തിനായി അനുവദിച്ചിരിക്കുന്നത്. ഒരു സമയത്ത് 50 പേരെ മാത്രമേ ക്ഷേത്ര തിരുമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ.

ബാക്കിയുള്ളവര്‍ സാമൂഹിക അകലം പാലിച്ച്‌ ക്യൂവില്‍ നില്‍ക്കണം. 10 വയസ്സിനു താഴെയുള്ളവര്‍ക്കും 65 വയസ്സിനു മുകളിലുള്ളവര്‍ക്കും റജിസ്ട്രേഷന്‍ സമയത്ത് തന്നെ പ്രവേശനം നിഷേധിക്കും.

പമ്ബയിലും സന്നിധാനത്തും തെര്‍മല്‍ സ്കാനിങ്ങ് ഉണ്ടാകും. എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കൈകകഴുകാനുള്ള സംവിധാന പ്രധാന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തും. ആരെയും തങ്ങാന്‍ അനുവദിക്കില്ല.

വിവിഐപി ദര്‍ശനവും താമസസൗകര്യവും ഉണ്ടാകില്ല. കൊടിയേറ്റും ആറാട്ടും ചടങ്ങ് മാത്രമായി നടത്തും. നെയ്യഭിഷേകം ഉണ്ടായിരിക്കുന്നതാണ്. ഭക്തര്‍ക്ക് കഞ്ഞി നല്‍കുന്നത് പാള പാത്രത്തിലായിരിക്കും.

കെഎസ്‌ആര്‍ടിസികള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും വരാം. പമ്ബ വരെ ഇത്തവണ യാത്ര അനുമതി നല്‍കും. മഴ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ പിന്നീട് തിരുമാനം മാറ്റിയേക്കാനും സാധ്യത ഉണ്ട്.

നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുള്ള പാസ് വേണം.അപ്പവും അരവണയും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സന്നിധാനത്ത് നിന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ജൂണ്‍ 15 മുതലാണ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ തുടങ്ങുക. 600 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനത്തിന് സൗകര്യം ലഭിക്കുക. രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ദര്‍ശനം.

വിഐപി ദര്‍ശനം ഉണ്ടായിരിക്കില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയം അനുവദിക്കും. 50 പേരുള്ള ബാച്ചായിട്ടാകും പ്രവേശനം. ഒരു മണിക്കൂറില്‍ 3 ബാച്ചിനായിരിക്കും അവസരം. സാമൂഹിക അകലം കൃത്യമായി പാലിക്കുമെന്ന് ഉറപ്പാക്കും.

ഓരോ ബാച്ച്‌ ദര്‍ശനം കഴിഞ്ഞ് മടങഅങുമ്ബോഴും ക്ഷേത്രത്തിനുള്ളിലെ ഗ്രില്ലുകള്‍ സാനിറ്റൈസ് ചെയ്യും. പ്രസാദവും തീര്‍ത്ഥവും നിവേദ്യവും ഉണ്ടായിരിക്കുന്നതല്ല. ഇപ്പോള്‍ തന്നെ വിവാഹങ്ങള്‍ ആരംഭിച്ച്‌ കഴിഞ്ഞിട്ടുണ്ട്. 60 വിവാഹങ്ങള്‍ വരെ ആകാം.

രാവിലെ 5 മുതല്‍ 1.30 വരെയുള്ള സമയത്തിനിടിയിലാണ് വിവാഹങ്ങള്‍ക്കായി സമയം നല്‍കിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …