Breaking News

കൊല്ലത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി…

കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വെഞ്ചേമ്ബ് വേലംകോണം സ്വദേശിയായ 22 കാരിയാണ് മരിച്ചത്. തിരുവനന്തപുരം ചെമ്ബഴന്തി എസ്.എന്‍. കോളജിലെ എം.എ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്.

ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തൊഴിലുറപ്പ് ജോലിക്ക് പോയി തിരിച്ചെത്തിയ അമ്മ  പെൺകുട്ടിയുടെ മുറിയുടെ വാതിലില്‍ മുട്ടിയിട്ടും തുറന്നില്ല.

തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ എത്തി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പുനലൂര്‍ പൊലീസ് അറിയിച്ചു. ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചതായാണ് വിവരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാനായി വിളിക്കുക -‘ദിശ’ ടോള്‍ ഫ്രീ നമ്ബര്‍: 1056, 0471 – 2552056)

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …