Breaking News

ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നു: തിരമാലകള്‍ 16 അടി ഉയരത്തില്‍ വീശും; ലക്ഷക്കണക്കിന്‌ ആളുകളെ ഒഴിപ്പിക്കുന്നു…

ഉം-പുന്‍ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതായ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. 185 കീലോമീറ്റര്‍ വേഗതിയിലായിരിക്കും കാറ്റിന്‍റെ വേഗത.

ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലുടേയും തീരപ്രദേശങ്ങളില്‍ നിന്നും ലക്ഷകണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്. സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ ആയിരുന്ന

ഉംപുന്‍ ഇപ്പോള്‍ അതിശക്ത ചുഴലിക്കാറ്റ് (എക്സ്ട്രീമ്ലി സെവിയര്‍ സൈക്ലോണ്‍ സ്റ്റോം) ആയി ദുര്‍ബലപ്പെട്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഒഡീഷയിെല പാരദ്വീപിന് 210 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. കാറ്റിന്‍റെ ശക്തിക്ക് അനുസരിച്ച്‌ പതിനാറടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉണ്ടാവാമെന്നാണ് മുന്നറിയിപ്പ്. ബംഗാളില്‍ നോര്‍ത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, സൗത്ത് ട്വന്റി ഫോര്‍ പര്‍ഗനാസ്, ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലകളിലൂടെയാണ് ഉം-പുന്‍ കടന്നു പോവുക. കൊല്‍ക്കത്ത, ഹൂഗ്ലി ജില്ലകളിലും അതീവജാഗ്ര നിര്‍ദേശമുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …