സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരെല്ലാം തന്നെ കേരളത്തിന് പുറത്തുനിന്നെത്തിയവരാണ്.
കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട 1, ആലപ്പുഴ 1, തൃശൂര്‍ 1, പാലക്കാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
ഇതില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.