Breaking News

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്‌റ്റ് മാസം അവസാനത്തോടെ; രണ്ടാം തരംഗത്തെക്കാള്‍ ശക്തി അല്‍പം കുറയുമെന്ന് സൂചന; ഐസിഎം‌ആര്‍…

രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗം ശക്തമാകുമെന്ന ആശങ്കയ്‌ക്കിടയില്‍ ഇന്ത്യയിലെ മൂന്നാം കൊവിഡ് തരംഗം രണ്ടാമത്തെയത്ര ശക്തമാകില്ലെന്ന് ഐസി‌എം‌ആര്‍. ‘ഓഗസ്‌റ്റ് മാസം അവസാനത്തോടെ ആരംഭിക്കുന്ന കൊവിഡ് മൂന്നാം തരംഗം രാജ്യമെമ്ബാടുമുണ്ടാകും.

എന്നാല്‍ രണ്ടാംഘട്ട വ്യാപനത്തിന്റെയത്ര ശക്തമാകില്ല.’ പക‌ര്‍ച്ചാവ്യാധി വിഭാഗത്തിന്റെ തലവനായ ഡോ.സമീരന്‍ പണ്ഡ അഭിപ്രായപ്പെട്ടു. ലോകം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍

ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രെയേസൂസ് വ്യാഴാഴ്‌ച അറിയിച്ചിരുന്നു. അന്താരാഷ്‌ട്ര ആരോഗ്യ നിയന്ത്രണ അടിയന്തര സമിതി യോഗത്തിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. നിലവില്‍ രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ഇന്നും

ഇന്ത്യയില്‍ 38,949 പുതിയ കേസുകളും 542 മരണവുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.09 കോടിയായി. 3.01 കോടി പേര്‍ രോഗമുക്തിയും നേടി.

4,11,949 പേര്‍ മരണമടഞ്ഞു. 97.28 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 13000 ലധികം പ്രതിദിന രോഗികളുള‌ള കേരളമാണ് കൊവിഡ് പ്രതിദിന കണക്കില്‍ രാജ്യത്ത് ഒന്നാമതുള‌ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരങ്ങളിലുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …