Breaking News

കൊടകര കുഴല്‍പ്പണ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് കേസുകളുടെ ഒത്തുതീർപ്പിനായിരുന്നെങ്കിൽ സുരേന്ദ്രനെ കൂടി കൊണ്ടുപോകാമായിരുന്നു എന്ന് വി.ഡി സതീശന്‍. കുഴല്‍പ്പണ കേസും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും വച്ച്‌ വിലപേശി ഒത്തുതീര്‍പ്പാക്കുന്നതിനാണ് പ്രധാനമന്ത്രിയെ കണ്ടത്.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കാണെങ്കില്‍ മുഖ്യമന്ത്രിക്ക് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കൂടി കൊണ്ടുപോകാമായിരുന്നുവെന്നും സതീശന്‍ പരിഹസിച്ചു.

കൊടകര കേസില്‍ ഹൈക്കോടതി പറഞ്ഞപോലെ നിഗൂഢതകള്‍ തെളിയാനുണ്ട്. ജിഎസ്.ടിയുമായി ബന്ധപ്പെട്ടതോവാക്‌സിനുമായി ബന്ധപ്പെട്ടതോ നാഷണല്‍ ഹൈവേ വികസനമോ ഒന്നും ചര്‍ച്ച ചെയ്യാനല്ല പോയത്.

കോവിഡ് പ്രതിരോധ ചര്‍ച്ചകള്‍ക്ക് ആരോഗ്യമന്ത്രിയെ കണ്ടിട്ടില്ല. പ്രധാനമന്ത്രിയെ അല്ലാതെ ഒരു മന്ത്രിയേയും മുഖ്യമന്ത്രി കണ്ടിട്ടില്ല. ഡല്‍ഹിക്ക് പോകുന്നതിനുള്ള കാരണമായി
മൂന്നാല് വിഷയങ്ങള്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളുവെന്നും സതീശന്‍ പറഞ്ഞു.

കോവിഡ് ലോക്ഡൗണില്‍ ബുദ്ധിമുട്ട് നേരിടുന്ന വ്യാപാരികളുടെ പ്രശ്‌നവും സര്‍ക്കാര്‍ പരിഗണിക്കണം. ഏഴ് ദിവസവും കടകള്‍ തുറക്കണമെന്നാണ് ഐ.എം.എ പറഞ്ഞിരിക്കുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളും മനസ്സിലാക്കണം.

പ്ലാനിംഗ് കമ്മീഷണ്‍ മാതൃകയില്‍ കോവിഡ് നേരിടുന്നതിനുള്ള കമ്മീഷന്‍ രൂപീകരിക്കണം. ഓരോ മേഖലയുടെ പ്രശ്‌നങ്ങളും പരിശോധിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …