Breaking News

ഉ​ത്ര കൊ​ല​പാ​ത​കം; സൂരജിനെ ഇ​ര​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ത്തു; അ​ഞ്ചു​മാ​സ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കമെന്ന്…

അ​ഞ്ച​ല്‍ ഏ​റം വെ​ള്ളി​ശേ​രി​യി​ല്‍ ഉ​ത്ര കി​ട​പ്പു​മു​റി​യി​ല്‍ ക​രി​മൂ​ര്‍​ഖ​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് സൂ​ര​ജി​നെ ഉ​ത്ര​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് നടത്തി. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ്

ക്രൈം​ബ്രാ​ഞ്ച് സൂ​ര​ജി​നെ​യു​മാ​യി തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​ത്. പാ​മ്പിനെ കൊ​ണ്ടു​വ​ന്ന പ്ലാ​സ്റ്റി​ക് പാ​ത്രം ക​ണ്ടെ​ടു​ത്തു. സ്ഥ​ല​ത്ത് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. അ​തേ​സ​മ​യം ഉ​ത്ര​യു​ടെ

വീ​ട്ടി​ലെ​ത്തി​യ പ്ര​തി താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ലെ​ന്ന് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സൂ​ര​ജി​നെ​യും സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​യ പാമ്പു​പി​ടു​ത്ത​ക്കാ​ര​ന്‍ സു​രേ​ഷി​നെ​യും ഞാ​യ​റാ​ഴ്ച​യാ​ണ് പോലിസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ത്ര​യെ പാമ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് സൂ​ര​ജ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മേ​യ് ഏ​ഴി​നാ​ണ് വി​ജ​യ​സേ​ന​ന്‍റെ​യും മ​ണി​മേ​ഖ​ല​യു​ടെ​യും മ​ക​ളാ​യ ഉ​ത്ര​യെ കി​ട​പ്പു മു​റി​യി​ല്‍ പാ​മ്പു ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ 10,000 രൂ​പ​യ്ക്കാ​ണ് സൂ​ര​ജ് പാ​മ്പി​നെ വാ​ങ്ങി​യ​ത്.

ക​രി മൂ​ര്‍​ഖ​നെ​യാ​ണ് വാ​ങ്ങി​യ​ത്. അ​ഞ്ചു​മാ​സ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​യുന്നു. യു​വ​തി​ക്ക് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ പാ​മ്പ് ക​ടി​യേ​റ്റ​തി​ന് പി​ന്നി​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ന്ന് ആ​രോ​പി​ച്ച്‌ ര​ക്ഷി​താ​ക്ക​ള്‍ കൊ​ല്ലം റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ല്‍‌​കു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്നു റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷി​ച്ച്‌ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​സ്പി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ കൈ​വ​ശം വ​ച്ച​തി​ന് പ്ര​തി​ക​ള്‍​ക്കെ​തി​രേ വ​നം​വ​കു​പ്പും കേ​സെ​ടു​ത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …