Breaking News

ജമ്മു കശ്മീരിലെ അവന്തിപ്പോറയില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു…

ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അവന്തിപ്പോറയിലെ പാംപ്പോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഹിസ്ബുല്‍ മുദാഹിജീന്‍ പ്രവര്‍ത്തകരാണ്.

പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സുരക്ഷാസേനയും അര്‍ധ

സൈനികവിഭാഗവും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

വ്യാ​ഴാ​ഴ്​​ച ക​ശ്​​മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ല്‍ നടന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീകരനെ വധിച്ചിരുന്നു. സൈ​ന്യ​ത്തി​ലെ ജൂ​നി​യ​ര്‍ ക​മീ​ഷ​ന്‍​ഡ്​ ഓ​ഫി​സ​റും കൊ​ല്ല​പ്പെ​ട്ടിരുന്നു. സു​ര​ക്ഷാ​സേ​ന തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ തീ​വ്ര​വാ​ദി​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …