Breaking News

ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡുകൾക്ക് നേരെ ലേസർ ആക്രമണം; ചൈനക്കെതിരെ ആരോപണം

ഹോങ്കോങ്: ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡുകൾക്ക് നേരെ ചൈന ലേസർ ആക്രമണം നടത്തിയെന്ന് ആരോപണം. ലേസർ ആക്രമണത്തിന് വിധേയരായ കോസ്റ്റ് ഗാർഡ് ജീവനക്കാർക്ക് താൽക്കാലികമായി കാഴ്ച നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ദക്ഷിണ ചൈനാ കടലിലെ സെക്കൻഡ് തോമസ് ഷോൾ എന്നറിയപ്പെടുന്ന പ്രദേശത്ത് ഫെബ്രുവരി ആറിനാണ് സംഭവം നടന്നത്. ലേസർ ആക്രമണത്തിന്‍റെ ചിത്രങ്ങൾ ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കിട്ടിട്ടുണ്ട്.

പ്രദേശത്തെ സായുധ സംഘത്തിന് ഭക്ഷണവും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതിനിടെയാണ് ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് സഞ്ചരിച്ച കപ്പലിന് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിഷയത്തിൽ ചൈന പ്രതികരിച്ചിട്ടില്ല.

ഫിലിപ്പീൻസിന്റെ ബിആർപി മലാപാസ്കുവ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പിലുണ്ടായിരുന്നവർക്ക് നേരെ രണ്ട് തവണ പച്ച ലേസർ ലൈറ്റ് തെളിച്ചതായാണ് ആരോപണം. കൂടാതെ, ചൈനീസ് കപ്പൽ 150 യാർഡ് അടുത്ത് എത്തിയതായും മറ്റ് ചില ആക്രമണങ്ങൾക്ക് ശ്രമിച്ചതായും ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …