Breaking News

സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച്‌ ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ…

സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തുറക്കാനാവില്ലന്ന് ഫിലിം ചേംബര്‍. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്‌ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചിരിക്കുന്നത്. തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും നി​ര്‍​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

തിയേറ്ററുകള്‍ വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ തുറക്കാനാവില്ല. ഇതരഭാഷാ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്റര്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് മുന്‍പില്‍ വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. വലിയ ബാധ്യതയാണ് നിലവില്‍ ഉള്ളത്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ രണ്ടോ മൂന്നോ ഷോ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകാര്‍ക്കും ആ പടം തരാന്‍ നിര്‍മാതാക്കള്‍ക്കും സാധിക്കില്ല.

എന്റര്‍ടൈന്‍മെന്റ് ടാക്‌സിലും ഈ പ്രദര്‍ശന സമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പുതിയ ചിത്രങ്ങള്‍ റിലീസിന് കൊടുക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്‌സിന്റേയും ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റേയും തീരുമാനമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

ഇതോടെ വിജയ് നായകനായ മാസ്റ്ററിന്റെ 13ാം തിയതിയുള്ള റിലീസിന്റെ കാര്യം ആശങ്കയിലാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …