Breaking News

കൊവിഡ്: അട്ടപ്പാടി മേഖലയില്‍ ഊരുകള്‍ കേന്ദ്രീകരിച്ച്‌ വാക്‌സിന്‍ നല്‍കിത്തുടങ്ങി…

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായി. പട്ടികവര്‍ഗ വിഭാഗക്കാരിലേക്ക് കൂടുതലായി വാക്‌സിന്‍ എത്തിക്കുന്നതിനായി ഊരുകള്‍ കേന്ദ്രീകരിച്ചാണ്

വാക്‌സിന്‍ ക്യാമ്ബുകള്‍ നടത്തുന്നതെന്ന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫിസറുമായ അര്‍ജുന്‍പാണ്ഡ്യന്‍ പറഞ്ഞു. കൂടാതെ അഗളി, ഷോളയൂര്‍, പുതൂര്‍, ആനക്കട്ടി, കോട്ടത്തറ എന്നിവിടങ്ങളിലെ

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ക്യാമ്ബുകള്‍ സജീവമാക്കി കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് ശ്രമം.

ട്രൈബല്‍ വിഭാഗത്തില്‍ നിന്നായി 18 45 നും ഇടയില്‍ പ്രായുള്ള 256 പേരും , 45- 60 ഇടയിലുള്ള 1518 , 60 വയസിന് മുകളിലുള്ള 798 പേര്‍ എന്നിങ്ങനെ 2572 പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ളത്.

18- 45 നും ഇടയില്‍ പ്രായമുള്ള 105 പേരും, 45 -60 ഇടയില്‍ പ്രായമുള്ള 260 പേര്‍ , 60 വയസ്സിന് മുകളിലുള്ള 140 പേര്‍ ഉള്‍പ്പടെ 505 പേര്‍ ട്രൈബല്‍ വിഭാഗത്തില്‍ നിന്നായി രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

അട്ടപ്പാടിയിലെ മറ്റു വിഭാഗങ്ങളില്‍ നിന്നായി 4,773 പുരുഷന്‍മാരും 5,977 സ്ത്രീകളും ഉള്‍പ്പടെ 10,750 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 2,429 പുരുഷന്‍മാരും, 2,662 സ്ത്രീകളും

ഉള്‍പ്പടെ 5,091 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. അട്ടപ്പാടി മേഖലയില്‍ മെയ് 17 വരെ ആകെ 18,918 പേര്‍ വാക്‌സിന്‍ എടുത്തതായും നോഡല്‍ ഓഫിസര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …